Join News @ Iritty Whats App Group

ആറളം ആനമതില്‍ നിര്‍മാണം: നിര്‍മാണ പുരോഗതി വിലയിരുത്തി


ഇരിട്ടി: ആറളം ആനമതിലിന്‍റെ നിര്‍മാണ പുരോഗതി മോണിറ്ററിംഗ് സമിതി വലയിരുത്തി. നിര്‍മാണത്തിന്‍റെ ഓരോ ഘട്ടവും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം, വനം വകുപ്പ് , പട്ടിക വര്‍ഗവികസന വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മന്ത്രിതല സംഘം പ്രത്യേക മോണിറ്ററിംഗ് സമിതിക്ക് രൂപം നല്കിയിരുന്നു.

ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനും പരാതികള്‍ ഒഴിവാക്കുന്നതിനും പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നടപടി.

മതിലിന്‍റെ തൂണുകളുടെ കോണ്‍ക്രീറ്റ് ഉടൻ നടത്തും. ആദ്യ റീച്ചിലെ മൂന്നു കിലോമീറ്റര്‍ ദൂരത്താണ് പ്രവൃത്തി തുടങ്ങിയത്.ബ്ലോക്ക് 55-ല്‍ വനം ഓഫീസ് പരിസരത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ക്കുള്ള കമ്ബി ഉറപ്പിച്ചു കഴിഞ്ഞു. 

മഴ പൂര്‍ണമായും മാറിയാല്‍ ഉടൻ കോണ്‍ക്രീറ്റ് നടക്കും. പത്തര കിലോമീറ്റര്‍ മതിലിന് 37.9 കോടി രൂപയ്ക്ക് കാസര്‍ഗോഡ് സ്വദേശി റിയാസ് ബര്‍ക്ക ആണ് കരാര്‍ എടുത്തത്. ഒരു വര്‍ഷമാണ് നിര്‍മാണ കാലാവധി. 

മതില്‍ കടന്നുപോകുന്ന പ്രദേശങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങളും മററും പരിഹരിക്കുന്നതിനായി മോണിറ്ററിംഗ് സമതി മതിലിന്‍റെ 7.5 കിലോമീറ്റര്‍ മുതല്‍ 10.5 കിലോമീറ്റര്‍ വരെയുള്ള വനതാതിര്‍ത്തിയില്‍ വിശദമായ പരിശോധന നടത്തി. പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയര്‍ എ. വിശ്വപ്രകാശ്, എക്‌സിക്യൂ ട്ടീവ് എൻജിനിയര്‍ ഷാജി തയ്യില്‍, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ ലജീഷ് കുമാര്‍ അസിസ്റ്റൻറ് എൻജിനിയര്‍ പി. സനില, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡൻ ജി. പ്രദീപ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ കെ. രമേശൻ, ഐടിഡിപി പ്രോജക്‌ട് ഓഫീസര്‍ ജി .പ്രമോദ്, സൈറ്റ് മാനേജര്‍ കെ.വി. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group