Join News @ Iritty Whats App Group

ബാങ്കിന്‍റെ പേര് പറഞ്ഞ് വിളിക്കും, ചില ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പറയും, ശേഷം... സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്


സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ (സ്‌ക്രീൻ പങ്കുവെക്കൽ) ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നുവെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതിയ വഴിയാണ് സ്ക്രീൻ ഷെയർ ആപ്ലിക്കേഷനുകൾ എന്ന് കേരള പൊലീസ് അറിയിച്ചു.

ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും. ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺ കോളുകൾ, എസ് എം എസ് സന്ദേശം, ഇ മെയിലുകൾ എന്നിവ അവഗണിക്കണം. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തിയ്യതി, സി വി സി, ഒ ടി പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group