ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, മറ്റ് ചില സംസ്ഥാനങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ)യുടെ കേന്ദ്രങ്ങളില്‍ രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പരിശോധന. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, മറ്റ് ചില സംസ്ഥാനങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ മുതലാണ് പരിശോധന നടക്കുന്നത്. മഹാരാഷ്ട്രയില്‍ പല കേന്ദ്രങ്ങളില്‍ പരിശോധന നടക്കുകയാണ്. 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ വെറുതെവിട്ട അബ്ദുള്‍ വാഹിദ് ഷെയ്ഖിന്റെ വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്.
മധുരയില്‍ പിഎഫ്‌ഐ കേസുകളില്‍ ഉള്‍പ്പെട്ട നിരവധി പേരുടെ വീടുകളില്‍ പരിശോധന നടക്കുന്നുണ്ട്. ഓള്‍ഡ് ഡല്‍ഹിയിലെ ഹൗസ് ഖാസി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബല്ലിമാരന്‍ മേഖലയിലും പരിശോധന തുടരുകയാണ്.
സെപ്തംബറില്‍ കേരളത്തില്‍ തൃശൂര്‍, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ പിഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ ഇ.ഡി റെയ്ഡ് നടന്നിരുന്നു. ഓഗസ്റ്റില്‍ മലപ്പുറത്തും എന്‍ഐഎ പരിശോധന നടന്നിരുന്നു. വേങ്ങരയില്‍ തയ്യില്‍ ഹംസ എന്നയാളുടെ വീട്ടിലും തിരൂരില്‍ കളത്തിപറമ്പില്‍ യഹൂതി, താനൂരില്‍ ഹനീഫ, രംഗത്തൂര്‍ പടിക്കപറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. പിഎഫ്‌ഐ പരിശീലന കേന്ദ്രമെന്ന് ആരോപണം നേരിട്ട മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍ഐഎ റെയ്ഡ് നടന്നിരുന്നു.
Ads by Google
إرسال تعليق