Join News @ Iritty Whats App Group

സംസ്ഥാനത്ത് ഉച്ചക്ക് ശേഷം മലയോര മേഖലയിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത, മുന്നറിയിപ്പ്


തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഉച്ചക്ക് ശേഷം മലയോര മേഖലയിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത. പാലക്കാട്‌, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

ഉച്ചകഴിഞ്ഞു മലയോര മേഖലയിലേക്കുള്ള യാത്രകൾ നടത്തുന്നവർ ശ്രദ്ധിക്കണം. ഉച്ചവരെ വെയിലോടു കൂടിയ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും പെട്ടെന്ന് തന്നെ അന്തരീക്ഷ സ്ഥിതി മാറി ശക്തമായ ഇടി മിന്നലോടു കൂടിയ പ്രാദേശികമായി ലഭിക്കുന്ന മഴയാണ് ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 14-ാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഒപ്പം തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group