Join News @ Iritty Whats App Group

സ്‌ഫോടനത്തിന് മുന്‍പ് നീല നിറത്തിലുള്ള കാര്‍ അതിവേഗം പുറത്തേക്ക്; ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്


കളമശേരി: യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം. പ്രാര്‍ഥന ആരംഭിക്കുന്നതിന് അല്‍പം മുന്‍പായി ഒരു നീലക്കാര്‍ അതിവേഗം കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ച ആള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കയറായിരിക്കാം എന്നാണു നിഗമനം.

അതിവിദഗ്ധമായാണ് ബോംബ് നിര്‍മിച്ചിരിക്കുന്നത്. രണ്ടു തവണ സ്‌ഫോടനമുണ്ടായി. ടിഫിന്‍ ബോക്‌സിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്. ക്രമസമാധാനച്ചുമതലയുളള എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഇപ്പോള്‍ നടക്കുന്നത്.

കളമശേരിയില്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പോലീസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പോലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ , സിനിമാ തിയറ്റര്‍, ബസ് സ്‌റ്റേഷന്‍ , റെയില്‍വേ സ്‌റ്റേഷന്‍ , വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ , പ്രാര്‍ത്ഥനാലയങ്ങള്‍ ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group