പാനൂർ :ഇന്നലെ കതിരൂർ ആറാം മൈൽ ഉണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ പാറാട് സ്വദേശികളായ ഓട്ടോ ഡ്രൈവർ അഭിലാഷിൻ്റയും, ഷജീഷിൻ്റെയും ഓർമ്മകളിൽ വിതുമ്പി നാട്. ഇരുവരുടെയും മൃതദേഹം ഇന്ന് ഉച്ചയോടെ പാനൂർ വൈദ്യർ പീടികയിൽ നിന്നും സിഐടിയു ഓട്ടോ തൊഴിലാളികളും, നാട്ടുകാരും ഏറ്റുവാങ്ങി വിലാപയാത്രയായി പാറാട്ടേക്ക്. അഭിലാഷിൻ്റ ഓട്ടോസ്റ്റാൻ്റായ പാറാട് ബസാറിൽ പൊതുദർശനത്തിനു വെച്ചു.അതിനു ശേഷം അഭിലാഷിൻ്റെ മൃതദേഹം വീട്ടിലേക്ക്. കത്തി കരിഞ്ഞ മൃതദേഹത്തിൽ അഭിലാഷിൻ്റെ പടം വെച്ചത് മാത്രം കാണാൻ വിധിക്കപ്പെട്ട ഭാര്യ ജാൻസിയുടെ നിലവിളിയിൽ, അവരെ സമാധാനിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പി.പിന്നീട് ഷജീഷിൻ്റെ മൃതദേഹം വീട്ടിലേക്ക്.കോയമ്പത്തൂരിലേക്ക് ജോലി ആവശ്യാർത്ഥം പോകുന്നതിനു മുൻപ് സഹോദരി ഷൈമയെ കാണാൻ പോയതായിരുന്നു ഷജീഷ്.ഷൈമയുടെ വീടിൻ്റ 100 മീറ്റർ ഇപ്പുറത്ത് നിന്ന് മരണ തീയുമായി വന്ന ബസ് ഓട്ടോയിൽ ഇടിച്ച് തീ കുണ്ഠമായി മാറിയ സഹോദരനെ ഒരു നോക്കു കാണാൻ പോലും കഴിയാതെ കത്തി കരിഞ്ഞ നിലയിൽ കാണേണ്ടി വന്നതിൻ്റെ വേദന കണ്ടു നിൽക്കുന്നവരുടെ പോലും കരളലിയിക്കുന്നതായിരുന്നു.കെപി മോഹനൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, സംസ്ഥാന കമ്മിറ്റി യംഗങ്ങളായ പി ജയരാജൻ, പനോളി വൽസൻ, ജില്ലാ സെക്രട്ടറി യേറ്റംഗങ്ങളായ പി പുരുഷോത്തമൻ ,കരായി രാജൻ, പി ഹരീന്ദ്രൻ, എം സുരേന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ ലത, വൈസ് പ്രസിഡൻ്റ് എൻ അനിൽകുമാർ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഷൈറീന, ജില്ലാ പഞ്ചായത്തംഗങ്ങളായ ഇ വിജയൻ, ഉഷ രയരോത്ത്,കെ.പി.സാജു, വി.സുരേന്ദ്രൻ, അഡ്വ.ഷിജിലാൽ, പി.പി.എ.സലാം ഉൾപ്പെടെ നിരവധി നേതാക്കളും, നാട്ടുകാരും ഇരുവരുടെയും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്ക്കാരത്തിനു ശേഷം പാറാട് സിഐടിയു അനുസ്മരണ യോഗവും നടത്തി.ജില്ലാ സെക്രട്ടറി യു.വി.രാമചന്ദ്രൻ അനുസ്മരണ ഭാഷണം നടത്തി.
വാഹനാപകടത്തിൽ പൊലിഞ്ഞ പാറാട് സ്വദേശികളായ അഭിലാഷിനും, ഷജീഷിനും നാടിൻ്റെ വിട
News@Iritty
0
إرسال تعليق