Join News @ Iritty Whats App Group

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക്ഉത്തര്‍പ്രദേശ് ലഖ്‌നൗ കോടതിയുടെ നോട്ടീസ്

അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കോടതി കേസ് നവംബര്‍ ഒന്നിന് പരിഗണിക്കും.


വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക്ഉത്തര്‍പ്രദേശ് ലഖ്‌നൗ കോടതിയുടെ നോട്ടീസ് . അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കോടതി കേസ് നവംബര്‍ ഒന്നിന് പരിഗണിക്കും.

രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ വച്ച് സവര്‍ക്കര്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തിന്മേലാണ് മാനനഷ്ടകേസ്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അംബ്രീഷ് കുമാര്‍ ശ്രീവാസ്തവ രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട്പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ ലഖ്‌നൗ ജില്ലാ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജഡ്ജി അശ്വിനി കുമാര്‍ ത്രിപാഠി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കുകയായിരുന്നു.

സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനാണെന്നും ബ്രിട്ടീഷുകാരില്‍ നിന്ന് ഉപഹാരം സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. രാഹുലിന്റെ പ്രസ്താവനകള്‍ സമൂഹത്തില്‍ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group