Join News @ Iritty Whats App Group

സൗദി വനിതയുടെ ലൈംഗികാതിക്രമ പരാതി; വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

സൗദി വനിതയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസില്‍ ഷാക്കിറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്്റ്റിലൂടെ ഷാക്കിര്‍ തിരികെ എത്തുന്നതായി അറിയിച്ചിരുന്നു. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഷാക്കിര്‍ താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും പറഞ്ഞു.

നീതി കിട്ടുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. പൊലീസ് സ്റ്റേഷനില്‍ പാസ്‌പോര്‍ട്ട് കൈമാറുമെന്നും കോടതിയുടെയും പൊലീസിന്റെയും നിര്‍ദ്ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ വ്യക്തമാക്കി. സൗദി വനിതയെ കൊച്ചിയിലെ ഹോട്ടലില്‍ അഭിമുഖത്തിനെന്ന് വിശ്വസിപ്പിച്ച് വിളിച്ച് വരുത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണ് ഷാക്കിറിനെതിരെയുള്ള പരാതി.

യുവതി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, മജിസ്ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഷാക്കിറിനെതിരെ കേസെടുത്തത്. ഹൈക്കോടതി ഷാക്കിറിന് കേസില്‍ ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group