തിരുവനന്തപുരം: വാട്സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കേരള പോലീസ്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വ്യാജസന്ദേശം ആരോ വീണ്ടും പ്രചരിപ്പിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി.
''എല്ലാ വാട്സ് ആപ്പ് കാളുകളും റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ല. ഏതാനും വര്‍ഷം മുന്‍പ് പ്രചരിച്ച ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഇപ്പോള്‍ വീണ്ടും ഷെയര്‍ ചെയ്തിരിക്കുകയാണ്.'' അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് അറിയിച്ചു.
إرسال تعليق