ടെല്‍ അവീവ്: ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ഗാസ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടതിന് പിന്നാലെ യുദ്ധമുഖത്ത് നിന്നും മറ്റൊരു നടുക്കുന്ന റിപ്പോര്‍ട്ട് കൂടി. ഗാസയ്ക്കെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ക്രൈസ്തവ ദേവാലയ പരിസരത്ത് നടന്ന ബോംബ് ആക്രമണത്തില്‍ ഒട്ടേറെ പേര് മരിച്ചു.
ഗാസയിലെ അല്സെയ്ടൂണിലുള്ള ഒരു ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ പ്രദേശത്ത് തന്നെയുള്ള ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
ക്രൈസ്തവ വിശ്വാസികളും ഇസ്ലാം വിശ്വാസികളുമടക്കമുള്ള ഒട്ടേറെ അഭയാര്‍ഥികള്‍ ദേവാലയത്തിനകത്ത് ഉണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ മേഖലയിലും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേലിനായി കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചുവെന്നും യെമനില്‍ നിന്ന് ഇസ്രയേലിന് ലക്ഷ്യമാക്കി തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പല്‍ നിര്വീര്യമാക്കിയെന്നറിയിച്ച് യുഎസ് രംഗത്തെത്തി.
ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്നു ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ 3,785 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12,493 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അറിയിപ്പിലുണ്ട്. കൊല്ലപ്പെട്ടവരില്‍ 1,524 കുട്ടികളും 1,000 സ്ത്രീകളുമാണെന്ന് മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്ര പറഞ്ഞു.
إرسال تعليق