ലണ്ടന്‍: യഹൂദരോടുള്ള വിരോധം പ്രകടമാക്കുകയോ പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുകയോ ചെയ്യുന്ന വിദേശികള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടന്‍. വിദേശ പൗരന്മാരോ വിദ്യാര്‍ത്ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാല്‍ അവരെ വിസ റദ്ദാക്കി നാടുകടത്താനാണ് ഹോം ഓഫീസിന്റെ നീക്കം.
ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി, വിദ്വേഷ കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്നവരുടെ വിസ അസാധുവാക്കാനുള്ള വഴികള്‍ അന്വേഷിക്കാന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബേര്‍ട്ട് ജെന്റിക്ക് ഹോം ഓഫീസ് ഉദ്യോഗസ്ഥരോട് ആരാഞ്ഞതായി 'ഡെയ്‌ലി മെയില്‍' റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള വിസ റദ്ദാക്കാന്‍ യുകെ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ജെന്റിക്കിന്റെ അഭ്യര്‍ത്ഥന ബ്രിട്ടനിലെ നിരോധിത ഗ്രൂപ്പായ ഹമാസിനുള്ള പിന്തുണയെ ലക്ഷ്യം വെച്ചാണെന്നാണ് കരുതുന്നത്.
ഫ്രാന്‍സില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ പുറത്താക്കുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി ജെറാള്‍ഡ് ഡാര്‍മെയ്ന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ മൂന്ന് പേരെ കഴിഞ്ഞ ദിവസം വിസ റദ്ദാക്കി സ്വദേശത്തേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
إرسال تعليق