Join News @ Iritty Whats App Group

ആറളം വന്യജീവി സങ്കേതത്തിലെ "തീ' പരിഭ്രാന്തി പരത്തി


ആറളംഫാം: ആറളം ഫാം വളയംചാലില്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ആനമലിന് സമീപത്ത് ഉണ്ടായ "തീപിടിത്തംവും രണ്ടു പേര്‍ക്ക് പൊള്ളലേറ്റതും' പരിഭ്രാന്തി പരത്തി.

ഇന്നലെ രാവിലെ പത്തരയോടെ ഇവിടെ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടവര്‍ ഓടിയെത്തിയപ്പോല്‍ രണ്ടു പേര്‍ പൊള്ളലേറ്റ് കിടക്കുന്നതാണ് കണ്ടത്. 

ഉടൻ തന്നെ ഫയര്‍ഫോഴ്സിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പേരാവൂരില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആറളം പോലീസും വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. 

പരിക്കേറ്റവരെ ആശുപത്രിയിലാക്കുകയും തീയും പുകയും അണയക്കുകയും ചെയ്ത ശേഷം യഥാര്‍ഥ തീപിടിത്തമല്ല, മോക്ഡ്രില്ലാണെന്ന് ബന്ധപ്പെട്ടര്‍ നാട്ടുകാരെ അറിയിച്ചു. ഇതോടയാണ് ആശങ്കയും പരിഭ്രാന്തിയും നീങ്ങിയത്. ദുരന്തം ഉണ്ടായാല്‍ പൊതുജനം എങ്ങിനെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കണം എന്ന് ബോധവത്കരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു മോക് ഡ്രില്‍ സംഘടിപ്പിച്ചത്

ഇരിട്ടി താഹസില്‍ദാര്‍ സി.വി. പ്രകാശൻ പറഞ്ഞു. ഇരിട്ടി താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥരും വില്ലേജ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവരും മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group