പേടിപ്പിച്ച് അപകടമരണങ്ങള്‍
ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ചുരം റോഡില്‍ ഇരട്ടി ഉളിയില്‍ സ്വദേശി ബൈക്ക് യാത്രികൻ അപകടത്തില്‍ പെട്ട് അതിദാരുണമായി മരിച്ചിരുന്നു.പകല്‍ പോലും ഇതുവഴിയുള്ള യാത്ര അരക്ഷിതത്വം നിറഞ്ഞതായിട്ടുണ്ട്. പതിനാറു കിലോമീറ്ററോളം ദൂരം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലൂടെയാണ് പാത കടന്നുപോകുന്നത്. മൊബൈല്‍ റേഞ്ചില്ലാത്ത വനമേഖലയിലൂടെയുള്ള യാത്രയ്ക്കിടെ അപകടം നടന്നാല്‍ പുറംലോകം അറിയാൻ മണിക്കൂറുകള്‍ എടുക്കും.സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം അപകടത്തില്‍പെടുന്നവരെ സഹായിക്കാൻ പോലും അധികമാരും നില്‍ക്കാറുമില്ല. വളവുകളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പൂര്‍ണ്ണമായും നശിച്ചുകഴിഞ്ഞു. ഇവ ബലപ്പെടുത്താൻ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല . പല വളവുകളിലും വാഹനം ഇടിച്ചു തകര്‍ന്ന സുരക്ഷാ വേലികള്‍ക്ക് പകരം അപകട മുന്നറിയിപ്പ് തരുന്ന റിബ്ബണ്‍ മാത്രമാണ് ഉള്ളത്. മട്ടന്നൂര്‍ വിമാനത്തവളം യാഥാര്‍ഥ്യമായതോടെ ചുരം റോഡിന്റെ പ്രധാന്യം ഇരട്ടിയായെങ്കിലും റോഡിന്റെ അവസ്ഥ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. ചുരംപാതയെ ദേശീയപാതയാക്കി ഉയര്‍ത്താനുള്ള നടപടികളും എങ്ങുമെത്തിയില്ല.
കോടികളുടെ വരുമാനം; എന്നിട്ടും
കേരളത്തില്‍ നിന്നും ചുരം പാത വഴിയുള്ള യാത്രക്ക് കര്‍ണ്ണാടക വനം വകുപ്പ് ഇപ്പോള്‍ ഈടാക്കുന്നത് 20 രൂപയാണ്. വനം വകുപ്പ് രൂപ വാങ്ങുന്ന ചെക്ക് പോസ്റ്റിന്റെ മുന്നില്‍ പോലും റോഡ് പൊട്ടിപ്പൊളിഞ്ഞാണ്. വഴിയരികിലെ കൂറ്റൻ മരങ്ങള്‍ വീണ് ഉണ്ടാകുന്ന അപകടങ്ങളും മണിക്കൂറുകളോളം ചുരം പാതയില്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇരിട്ടിയില്‍ നിന്നും എത്തുന്ന ഫയര്‍ ഫോഴ്സ് ആണ് വഴിയിലെ തടസങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നത്.
Post a Comment