കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷ കാത്ത് സനയിലെ ജയിലില്‍ കഴിയുന്ന കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്കു പോകണമെന്ന ആവശ്യവുമായി അമ്മ പ്രേമകുമാരി ഡല്‍ഹി െഹെക്കോടതിയില്‍. ശരിഅത്ത് നിയമ പ്രകാരം മാത്രമേ മോചനം ലഭിക്കൂ എന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കായി യെമനിലേക്കു പോകാനുള്ള തടസം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറം ഭാരവാഹികള്‍ക്കും യെമന്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനോടു ഡല്‍ഹി െഹെക്കോടതി നിര്‍ദേശിച്ചിരുന്നു. കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണു പുതിയ ഹര്‍ജി. ഇത് ഇന്നു പരിഗണിച്ചേക്കും. തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണു കേസ്. തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്. ഇതിനാണു നിമിഷ പ്രിയയുടെ അമ്മ കോടതിയെ സമീപിച്ചത്.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയയ്ക്കു വധശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന ആവശ്യം യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അനുകൂല വിധിക്കു സാധ്യതയില്ലെന്നാണു െഹെക്കോടതിയില്‍ അമ്മ പ്രേമകുമാരി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
കൊലയ്ക്കു കൂട്ടുനിന്ന നഴ്‌സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചിരുന്നു. സനായിലെ ജയിലിലാണു നിമിഷ ഇപ്പോള്‍. ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിര്‍ബന്ധിതയായെന്നാണ് കത്തില്‍ പറയുന്നത്. ഇതിനിടെ, ബ്ലഡ് മണി നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നു.
നഴ്‌സായ നിമിഷപ്രിയ യെമനില്‍ തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു. തലാല്‍ തന്നെ വഞ്ചിച്ചു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിച്ചെന്നും െലെംഗിക െവെകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതി നല്‍കിയിരുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014-ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാല്‍ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.
إرسال تعليق