കൊച്ചി : കളമശ്ശേരി സ്ഫോടനത്തിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. യുഎപിഎയ്ക്ക് പുറമേ കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി ഗുരുതര വകുപ്പുകളാണ് മാർട്ടിന് എതിരെ ചുമത്തിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുക, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടം നടത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഒരു പ്രത്യേക സമൂഹത്തിനുനേരെ അവരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ സ്ഫോടനമാണ് കളമശ്ശേരിയിലേതെന്നും തീവ്രവാദ സ്വഭാവത്തോടെയുള്ളതാണന്നും രാജ്യത്തിന് ഭീഷണിയാകുന്നതാണെന്നും എഫ്ഐആറിലുണ്ട്.
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്ഫോടനമാണെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ടൂൾ ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് വീട്ടില്‍ നിന്ന് പോയതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.
മാര്‍ട്ടിന്‍ രാവിലെ വീട്ടില്‍ നിന്ന് പോയതെന്നും എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ലെന്ന് ഭാര്യ മിനി കളമശേരി പോലീസിനെ അറിയിച്ചു. സ്‌ഫോടനത്തില്‍ മരിച്ച സ്ത്രീയുമായി മാര്‍ട്ടിന് എന്തെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, മാര്‍ട്ടിന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ഇന്റർനെറ്റിന്റെ സഹായത്തോടെ ആറ് മാസം കൊണ്ടാണെന്ന് ഇത് പഠിച്ചത്. സ്കൂട്ടറിലാണ് കളമശേരിയിലെ കൺവെൻഷൻ സെന്ററിലേക്കെത്തിയത്. പെട്രോൾ സൂക്ഷിക്കുന്ന കുപ്പിക്കൊപ്പമാണ് ബോംബ് വച്ചത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ബോംബ് നിയന്ത്രിച്ചതെന്നും ഡൊമിനിക് പോലീസിനോട് പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദി താനാണെന്ന് ഡൊമിനിക് തന്നെ പോലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. സ്ഫോടനം നടത്തിയതിന്റെ ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ ഉണ്ടായിരുന്നു. ഡൊമിനിക് തന്നെയാണ് പ്രതി എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തെക്കുറിച്ച് കാര്യങ്ങൾ വിശദമായി പറഞ്ഞ് ഫേസ്ബുക്കിൽ വീഡിയോ ഇട്ട ശേഷമാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്.
إرسال تعليق