ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച, ഇന്ത്യക്കാർ ‘ബാപ്പുജി’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. അദ്ദേഹം ഉയർത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തം സ്വാതന്ത്ര്യ സമരകാലത്ത് നിരവധിയാളുകളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. രാഷ്ട്ര പിതാവിനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും വിപുലമായ ആഘോഷമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരം അര്‍പ്പിക്കും. രാജ്ഘട്ടിൽ പുഷ്പാർച്ചനയും സർവ്വമത പ്രാര്‍ഥനയും നടക്കും.
ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ ജന്മദിനം ആഘോഷമാക്കി രാജ്യം
News@Iritty
0
إرسال تعليق