Join News @ Iritty Whats App Group

'മാധ്യമപ്രവർത്തകക്ക് നേരെയുള്ള പെരുമാറ്റം അപലപനീയം, സുരേഷ് ​ഗോപി പെരുമാറിയത് ഫ്യൂഡൽ മേലാള ബോധത്തിൽ'

തിരുവനന്തപുരം: മാധ്യമപ്രവർത്തകക്ക് നേരെയുള്ള സുരേഷ് ​ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഫ്യൂഡൽ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമർശിച്ചു. ഓരങ്ങളിലേക്ക് തള്ളി മാറ്റുക എന്നത് തന്നെയാണ് അക്ഷരാർത്ഥത്തിൽ സുരേഷ് ഗോപി ചെയ്തതെന്നും പ്രകടിപ്പിച്ചത് ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ ചോദ്യം ചെയ്ത് ഓവർ സ്മാർട്ട് ആകേണ്ട എന്നാണ് സുരേഷ് ഗോപി പെരുമാറ്റത്തിലൂടെ അറിയിച്ചിരിക്കുന്നത്. കാലഹരണപ്പെട്ട മൂല്യബോധമാണ് സുരേഷ് ഗോപിയുടെ മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.  

ആദ്യം അദ്ദേഹം ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം താഴെമൺ കുടുംബത്തിൽ ജനിക്കണം എന്ന് പറഞ്ഞു. 
മറ്റൊരിക്കൽ പെൺകുട്ടിയായി ജനിക്കണം എന്ന് പറഞ്ഞു. ഇതൊക്കെ അതാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ഒരു ആദിവാസി കുട്ടിക്ക് പഠന സൗകര്യം ഒരുക്കിയതായി സുരേഷ് ഗോപി നേരത്തെ അവകാശപ്പെട്ടു. എന്നാൽ സർക്കാർ ആണ് ആ കുട്ടിക്ക് സൗകര്യങ്ങൾ ഒരുക്കി തന്നതെന്ന് മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കിയെന്നും മന്ത്രി വെളിപ്പെടുത്തി. വാക്കുകൾ വളച്ചൊടിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി.

Post a Comment

أحدث أقدم
Join Our Whats App Group