തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ലിയോ ലിയോയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഒക്ടോബർ 19നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഇതിനിടെ ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സെപ്റ്റംബര്‍ 30ന് ചെന്നൈ നെഹ്രു സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ഓഡിയോ ലോഞ്ചിനായി വലിയ തയാറെടുപ്പുകളാണ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് ആരാധക കൂട്ടായ്മ പങ്കുവച്ച പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കുന്നത്.
നെഹ്‌റു സ്റ്റേഡിയതിൽ കയറുന്നതിൽ നിന്ന് തടഞ്ഞിരിക്കാം, പക്ഷേ മുഖ്യമന്ത്രി ആകുന്നതിൽ നിന്നും ആർക്കും തടയാനാകില്ലെന്നാണ് പോസ്റ്ററിലെ പരാമർശം. വിജയ് വൈകാതെ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് നേരത്തെ അഭ്യുഹങ്ങളുണ്ടായിരുന്നു.ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിനു പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും പങ്കുണ്ടെന്നാണ് ആരോപണം.തമിഴകത്തെ ഒന്നാം നമ്പർ സിനിമ വിതരണ കമ്പനിയായ റെഡ് ജയന്റ് മൂവിസ് ഇവരുടെ പേരിലാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങൾ പലപ്പോഴായി വാർത്തയായിട്ടുണ്ട്. ‘മാസ്റ്റർ’ കഴിഞ്ഞ ശേഷം വരുന്ന വിജയ്, ലോകേഷ് കനകരാജ് ചിത്രം എന്ന പ്രത്യേകതയുമുണ്ട്. തൃഷ, പ്രിയ ആനന്ദ്, മിഷ്‌കിൻ, അർജുൻ, സഞ്ജയ് ദത്ത്, മൻസൂർ അലി ഖാൻ തുടങ്ങിയവർ ആണ് സിനിമയിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ കൈകാര്യം ചെയ്യുന്നു, ഛായാഗ്രഹണം- മനോജ് പരമഹംസ, സ്റ്റണ്ട് കൊറിയോഗ്രഫി- അൻബറിവ്, എഡിറ്റിംഗ്- ഫിലോമിൻ രാജ്
إرسال تعليق