Join News @ Iritty Whats App Group

ആത്രശേരിൽ ജോസിന്റെ മരണം യു സി എഫ് ന്റെ പ്രതിക്ഷേധ യോഗം

ഉളിക്കൽ:  ഉളിക്കലിൽ  കാട്ടാനയുടെ  ചവിട്ടേറ്റ്  ആത്രശേരിൽ ജോസ് എന്ന വയോധികൻ മരിക്കാൻ ഇടയായതിൽ പ്രതിക്ഷേധിച്ചു്  വന്യ മൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ ഓഫ് ഇന്ത്യ യുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിക്ഷേധ റാലിയും പൊതുയോഗവും നടത്തി .  പ്രതിക്ഷേധ യോഗത്തിൽ ജില്ലാ പ്രിസിഡന്റ് ഷാജി തെക്കേമുറിയിൽ,  ജില്ലാ സെക്രട്ടറി സജി കാക്കനാട്ട്,  മലബാർ കോഡിനേറ്റർ ജസ്റ്റിൻ ഇടയാനിക്കാട്ട് യു സി എഫ് ഉളിക്കൽ പഞ്ചായത്തു പ്രിസിഡന്റ് കുര്യാക്കോസ് മണിപ്പാടത്, പാസ്റ്റർ ജോൺ പോൾ ആലക്കോട്, പാസ്റ്റർ ബിജു ആലക്കോട്, യു സി എഫ് ജില്ലാ ട്രഷറർ ബെന്നി മടമ്പം,  ഷാജി പിണക്കാട്ട്‌ എന്നിവർ  പ്രസംഗിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group