കണ്ണൂർ: ബി.ജെ.പി പ്രവർത്തകന്റെ ബൈക്ക് തീ വെച്ച് നശിപ്പിച്ചു. മുഴപ്പാല കൈതപ്രത്തെ റിജിലിന്റെ ബൈക്കാണ് തീ വെച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് തീ വെച്ചത്. ബി.ജെ.പി ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ് റിജിൽ. ഇതിന് മുമ്പ് രണ്ടു തവണ റിജിലിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകന്റെ ബൈക്കിന് തീവെച്ചു
News@Iritty
0
إرسال تعليق