കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സികെ സിന്ധുവിനെയാണ് ഓഫീസില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചത്.
അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തലയ്ക്കും പുറത്തും പരിക്കേറ്റ സിന്ധുവിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിന്ധുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇയാള്‍ കര്‍ണാടകത്തില്‍ ടാപ്പിങ് തൊഴിലാളിയാണെന്നും പൊലീസ് പറഞ്ഞു.
إرسال تعليق