കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി കണിച്ചിറയില്‍ രുഗ്മിണിയെ ആണ് മകന്‍ സുജിത് കൊലപ്പെടുത്തിയത്.
കാസര്‍ഗോഡ്: അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതും ഫോണ്‍ വിളിക്കുന്നതും ചോദ്യം ചെയ്ത അമ്മയെ മകന്‍ അടിച്ചുകൊന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി കണിച്ചിറയില്‍ രുഗ്മിണിയെ ആണ് മകന്‍ സുജിത് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വഴക്കിനിടെ സുജിത് അമ്മയെ അടിക്കുന്നത്. മാരകമായി പരിക്കേറ്റ രുഗ്മിണിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണമടയുകയായിരുന്നു.
സുജിതിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളെ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
إرسال تعليق