Join News @ Iritty Whats App Group

ഗാസയ്ക്ക് സഹായം നല്‍കുമെന്ന് ഈജിപ്ത് ; റാഫാ അതിര്‍ത്തി തുറക്കാനൊരുങ്ങൂന്നു, മരുന്നും സഹായവും എത്തിക്കും


ന്യൂഡല്‍ഹി: യുദ്ധം കനത്ത നാശം വിതച്ചിരിക്കുന്ന ഗാസാ ഇടനാഴിയില്‍ സുസ്ഥിരമായ സഹായം നല്‍കുമെന്ന് ഈജിപ്ത്. ഇതിനായി ഗാസയിലേക്കുള്ള തങ്ങളുടെ റാഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തീരുമാനിച്ചു. അവശ്യവസ്തുക്കളുമായി ഗാസയിലേക്ക് നൂറുകണക്കിന് ട്രക്കുകള്‍ അയയ്ക്കുമെന്നും ദിവസവും ഇരുപത് ട്രക്കുകള്‍ വീതം അനുവദിക്കാനുമാണ് തീരുമാനം. വ്യോമാക്രമണത്തിലൂടെ തകര്‍ത്ത ഗാസയിലേക്ക്് ഈജിപ്ത് അതിര്‍ത്തി വഴി അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് ഇസ്രായേലും വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തോടെയാണ് ഇസ്രായേല്‍ അയഞ്ഞത്. നേരത്തേ ഗാസയില്‍ സഹായം എത്തിക്കാനുള്ള ഈജിപ്ത് നീക്കം തടയുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഗാസ വ്യേമാക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നതോടെ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ വലയുന്നത്. നേരത്തേ ഗാസാമുനമ്പില്‍ നിന്നും വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി ഉത്തരവിട്ടിരുന്നു. ഗാസയുടെ ഏഴ് അതിര്‍ത്തികള്‍ കാലങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇസ്രായേല്‍ തങ്ങളുടെ അതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന കര്‍ശനമായ നിലപാട് എടുത്തിരിക്കുകയാണ്.

മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായിട്ടായിരിക്കും ആദ്യം ഇരുപത് ട്രക്കുകള്‍ അയയ്ക്കുക. ബുധനാഴ്ച അേേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുകയും ഹമാസ് തീവ്രവാദത്തിനെതിരേ ഇസ്രായേല്‍ നടപടികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 500 പേരുടെ മരണത്തിന് കാരണമായ ഗാസയിലെ ഹമാസ് നടത്തുന്ന ഗാസാ ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്‌ളാമിക ജിഹാദി ഗ്രൂപ്പാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ഗാസയിലെ ഭീകരസംഘടന റോക്കറ്റാക്രമണത്തില്‍ ഉണ്ടായ പിഴവാണ് കാരണമെന്നാണ് തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന വിവരമെന്നും ബൈഡന്‍ പറഞ്ഞു. അതിനിടയില്‍ തന്നെ ബൈഡന്‍ ഭരണകൂടം വെസ്റ്റ്ബാങ്കിലും ഗാസാ മുനമ്പിലുമായി 100 ദശലക്ഷത്തിന്റെ സഹായം അനുവദിച്ചിട്ടുണ്ട്. യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യിക്കപ്പെട്ട എല്ലാം തകര്‍ന്ന പത്തുലക്ഷം പേര്‍ക്ക് സഹായം കിട്ടും. ആശുപത്രിയില്‍ നടന്ന ആക്രമണത്തിന് പശ്ചാത്തലത്തില്‍ അറബ് നേതാക്കളായ സിസി പാലസ്തീന്‍ പ്രസിഡന്റ് മഹ്മുദ് അബ്ബാസ്, ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്‍ എന്നിവരുമായി നടത്താനിരുന്ന ബൈഡന്റെ കൂടിക്കാഴ്ച ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

2007 ന് ശേഷം ഈജിപ്തും ഇസ്രായേലും ഗാസയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. ഒക്‌ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ തുടര്‍ച്ചയായ വ്യേമാക്രമണം നടത്തിയത്്. പരിസരപ്രദേശങ്ങളെല്ലാം തകര്‍ന്നതിനെ തുടര്‍ന്ന് അനേകം മനുഷ്യരാണ് ഇവിടെ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കേഴുന്നത്. ഗാസയിലെ സ്ഥിതി നിയന്ത്രണാതീതമാണെന്ന് നേരത്തേ ലോകാരോഗ്യസംഘടനയും പറഞ്ഞിരുന്നു. എല്ലാവശങ്ങളില്‍ നിന്നും അക്രമം നിര്‍ത്തുകയാണ് വേണ്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അധനം ഗബ്രിയേസസ് പറഞ്ഞു.

ഗാസയിലെ സ്ഥിതിഗതികളും ആശുപത്രിയില്‍ നടന്ന ക്രൂരമായ ആക്രമണവും അറബ് മുസ്‌ളീം ലോകത്തും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മദ്ധ്യേഷ്യയില്‍ പലയിടത്തും വലിയ പ്രതിഷേധമാണ് നടന്നത്. ഇറാന്‍ പിന്തുണയ്ക്കുന്ന ലെബനന്‍ അടിസ്ഥാനമാക്കിയുള്ള ഹിസ്ബുള്ള വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന് പിന്നാലെ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഇസ്രായേല്‍ സന്ദര്‍ശനത്തിനായി ഒരുങ്ങുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹൂവുമായും പ്രസിഡന്റ് ഇസാഖ് ഹെര്‍സോഗുമായും കൂടിക്കാഴ്ച നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group