പ്രിയങ്കാ ഗാന്ധിയുടെ റാലികളിൽ ജനപങ്കാളിത്തം അനുഭവപ്പെട്ട സാഹചര്യത്തിൽ കൂടുതൽ റാലികൾ സംഘടിപ്പിക്കാൻ തിരുമാനിച്ച് കോൺഗ്രസ്. പ്രിയങ്കാ ഗാന്ധിയ്ക്ക് വലിയ ജന സ്വീകാര്യത ലഭിക്കുന്നതായാണ് കോൺഗ്രസ് വിലയിരുത്തൽ.രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടികൾക്ക് സമാനമായി പ്രിയങ്കാ ഗാന്ധിയുടെ നേത്യത്വത്തിൽ റാലികൾ സംഘടിപ്പിക്കും. സ്ത്രികളെ ലക്ഷ്യമിട്ട് കൊണ്ടുള്ള ബി.ജെ.പി പ്രചരണം ചെറുക്കാൻ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
മോദി സർക്കാർ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാറിനെതിരെ ശബ്ദമുയർത്തുന്നവരുടെ വീട്ടിലാണ് ഇഡി എത്തുന്നത്. അഴിമതിക്കാരായ ബി.ജെ.പി നേതാക്കളുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു.
ബംഗാൾ, കർണാടക,തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഇ.ഡിയുടെ വ്യാപക റെയ്ഡ് നടക്കുന്നത്. ബംഗാളിൽ മന്ത്രി രത്തിൻ ഘോഷിന്റെ വസതിയിൽ അടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നഗരസഭയിലെ നിയമന അഴിമതി ആരോപണത്തിലാണ് ഇഡിയുടെ നടപടി. ഹൈദരാബാദിലെ ബിആർഎസ് കേന്ദ്രങ്ങളിലും തമിഴ്‌നാട്ടിലെ ഡിഎംകെ എംപിയുടെ വീട്ടിലുമാണ് റെയ്ഡ്. കർണാടകയിൽ കോൺഗ്രസ് നേതാവ് മഞ്ജുനാഥ ഗൗഡയുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.
إرسال تعليق