Join News @ Iritty Whats App Group

ഗാസയിൽ നിന്നും പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ നടത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. യുദ്ധം കനത്ത സാഹചര്യത്തിൽ 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിനെ തുടർന്ന് വാഹനങ്ങളിൽ പലായനം ചെയ്യുന്നവർക്ക് നേരെയായിരുന്നു ഇസ്രയേൽ വ്യോമാക്രമണം. എന്നാൽ ഇസ്രയേൽ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ നിന്നും പലായനം ചെയ്തത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇതുവരെ ഇരുഭാഗങ്ങളിലുമായി 3000 കവിഞ്ഞു.

അതേസമയം വെടിനിർത്തൽ ആവശ്യപ്പെട്ട് രംഗത്തെത്തിയ റഷ്യ, ഇരുരാജ്യങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി. സംഘർഷത്തിന് അയവ് വരുത്താൻ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീൻ യുഎന്നിനോട് ആവശ്യപ്പെട്ടു.
ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്ക പ്രതികരിച്ചു. കൃത്യമായ സമയത്ത് യുദ്ധത്തിൽ പങ്കുചേരുമെന്ന് ലെബനനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി

ഇസ്രായേൽ ബോംബിങ്ങിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധമുയരുകയാണ്. ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് പ്രതിനിധിയുടെ മരണം, ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം ലെബനനിലേക്ക് വ്യാപിക്കുന്നതിനുള്ള വലിയ അപകടസാധ്യത തെളിയിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group