Join News @ Iritty Whats App Group

നാല്‍പ്പത് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ 7 ദിവസത്തിനകം ഇന്ത്യ വിടണം, കേന്ദ്ര സര്‍ക്കാര്‍

നാല്‍പ്പത് കനേഡിയന്‍ നയതന്ത്രജ്ഞര്‍ 7 ദിവസനത്തിനകം ഇന്ത്യ വിടണമെന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഉദ്ധരിച്ച് കൊണ്ട് വാര്‍ത്താ ഏജന്‍സികളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യക്ക് കാനഡയിലുള്ളതിനെക്കാള്‍ ഉദ്യോഗസ്ഥര്‍ കാനഡക്ക് ഇന്ത്യയില്‍ ഉണ്ട്. എംബസിയിലെയും മറ്റു നയതന്ത്ര ഓഫീസികളിലും ഉദ്യേഗസ്ഥരുടെ എണ്ണത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കനേഡിയന്‍ ഉദ്യോഗസ്ഥരോട് ഇന്ത്യ വിടാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതെന്നാണ് ഔദ്യോഗിക ഭാഷ്യം.

അതേ സമയം ഇന്ത്യയും കാനഡയും തമ്മില്‍ ഒരോ ദിവസവും നയന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് എന്ന സംശയവും ഉയര്‍ന്നുവരികയാണ്. കാനഡയോട് കടുത്ത നിലപാട് തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കും അഭയവും സഹായവും നല്‍കുന്നുവെന്നാരോപിച്ച് ഇന്ത്യ കാനഡക്കെതിരെ ഏതാനും മാസങ്ങളായി ശക്തിയായ നിലപാടുകള്‍ കൈക്കൊണ്ടിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയും കാനഡയും തങ്ങളുടെ ഒരോ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയുംചെയ്തിരുന്നു.

കനേഡിയന്‍ പൗരന്‍മ്മാരെ ഖാലിസ്ഥാന്‍ തീവ്രവാദി നേതാക്കള്‍ കാനഡയില്‍ വച്ച് വ്യത്യസ്ത സംഭവങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നില്‍ ഇന്ത്യായാണെന്ന കാനഡയുടെ നിലപാടാണ് ഈ നയതന്ത്ര ഏറ്റമുട്ടലുകള്‍ക്ക് പിന്നിലുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group