മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 61 ലക്ഷം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ.
റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൾ റിഷാദിൽ നിന്നാണ് 61 ലക്ഷം രൂപ വരുന്ന 995 ഗ്രാം സ്വർണം പിടികൂടിയത്.
കണ്ണൂരിൽ നിന്നെത്തിയ ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1071 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 995 ഗ്രാം സ്വർണമാണു ലഭിച്ചത്.
إرسال تعليق