Join News @ Iritty Whats App Group

കണ്ണൂർ വിമാനത്താവളത്തിൽ 61 ല​ക്ഷത്തിന്‍റെ സ്വ​ർ​ണ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. 61 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ.
റി​യാ​ദി​ൽനി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റി​ഷാ​ദി​ൽ നി​ന്നാ​ണ് 61 ല​ക്ഷം രൂ​പ വ​രു​ന്ന 995 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെത്തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം നാ​ല് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ലദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടു​മ്പോ​ൾ 1071 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 995 ഗ്രാം ​സ്വ​ർ​ണ​മാ​ണു ല​ഭി​ച്ച​ത്.

Post a Comment

Previous Post Next Post
Join Our Whats App Group