കേസുകൾ ബസ്സുകളുടെ അമിതവേഗം, അശ്രദ്ധയോടെ വാഹനം ഓടിക്കൽ, സ്പീഡ് ഗവർണർ ഉപയോഗിക്കാതിരിക്കൽ എന്നിവയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കണ്ണൂരിൽ ബസുകളുടെ അമിത വേഗവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ 35 കേസുകൾ റിപ്പോർട്ട് ചെയ്തു. കേസുകൾ ബസ്സുകളുടെ അമിതവേഗം, അശ്രദ്ധയോടെ വാഹനം ഓടിക്കൽ, സ്പീഡ് ഗവർണർ ഉപയോഗിക്കാതിരിക്കൽ എന്നിവയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എംവിഡിയും പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. കണ്ണൂരിലെ മൂന്ന് സബ് ഡിവിഷനുകളിൽ മാത്രമാണ് 35 നിയമലംഘനങ്ങൾ. ബസുകൾക്ക് പരിശോധനയുടെ അടിസ്ഥാനത്തിൽ 28,500 രൂപയാണ് പിഴ ചുമത്തിയത്. കണ്ണൂർ,കൂത്തുപറമ്പ്,തലശ്ശേരി ഡിവിഷനുകളിൽ മാത്രമായാണ് 35 നിയമലംഘനങ്ങൾ കണ്ടെത്തിയത്. രണ്ട് ദിവസം കൂടി
പരിശോധന തുടരും.
إرسال تعليق