തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണ അവസാനഘട്ടത്തിലേക്ക്. 35 സാക്ഷികളുടെ വിസ്താരം തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പൂർത്തിയായി.
വിഷ്ണു പ്രിയയുടെ മാതാവും സഹോദരികളും ഫോറൻസിക് സർജനും ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായിട്ടുള്ളത്.
2022 ഒക്ടോബർ 22 നായിരുന്നു കൊലപാതകം നടന്നത്. കേസിൽ 90 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. സംഭവദിവസം വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ കൈയിൽ കരുതിയ മാരകായുധങ്ങളുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊല നടന്നതിന്റെ പിറ്റേന്ന് തന്നെ അറസ്റ്റിലായ ഇയാൾ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിലാണുള്ളത്. കേസിൽ 73 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്താണ് ഹാജരാകുന്നത്.
إرسال تعليق