Join News @ Iritty Whats App Group

ഇസ്രയേൽ-ഹമാസ് യുദ്ധം: ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺ‌ട്രോൾ റൂം സജ്ജം



ന്യൂഡ‍ൽഹി: ഇസ്രയേലിലുളള ഇന്ത്യൻ പൗരന്മാർ‌ക്കായി 24 മണിക്കൂറും ലഭ്യമാകുന്ന കൺട്രോൾ റൂം സജ്ജമായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിലെ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനും വിവരങ്ങളും സഹായങ്ങളും എത്തിക്കുന്നതിനുമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്. നമ്പറുകൾ കൂടാതെ ഇ-മെയിൽ ഐഡിയും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.

നമ്പറുകൾ

1800118797 (ടോൾ ഫ്രീ)

+91-11 23012113

+91-11-23014104

+91-11-23017905

+919968291988

മന്ത്രാലയം പങ്കുവെച്ച ഇ-മെയിൽ: situationroom@mea.gov.in

ടെൽ അവീവിലെ ഇന്ത്യൻ എംബസിയും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഇ-മെയിലും സജ്ജമാക്കിയിട്ടുണ്ട്.

+972-35226748

+972-543278392

ഇ-മെയിൽ‌: cons1.telaviv@mea.gov.in

കൂടാതെ പലസ്തീൻ ന​ഗരമായ റമല്ലയിലെ ഇന്ത്യയുടെ പ്രതിനിധി ഓഫീസും 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ പങ്കുവെച്ചിട്ടുണ്ട്.

+970-592916418 (വാട്സ്ആപ്പ് ലഭ്യം)

ഇ-മെയിൽ: rep.ramallah@mea.gov.in

‌ഇസ്രയേൽ-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ​ഗാസയിലേക്കുളള വെളളം, ഭക്ഷണം, ഇന്ധനം, മെഡിസിൻ എന്നിവ ഇസ്രയേൽ നിർത്തലാക്കിയിട്ടുണ്ട്.‌ യുദ്ധത്തിൽ 1200 പേർ കൊല്ലപ്പെടുകയും 2700 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കരയുദ്ധം ഏത് നിമിഷവും ആരംഭിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം ഇസ്രയേൽ ഗാസയ്ക്ക് ചുറ്റം സൈനീക വിന്യാസം പൂര്‍ത്തിയാക്കി. നിശ്ചയിക്കപ്പെട്ട ഉത്തരവാദിത്തം നടപ്പിലാക്കാന്‍ ഒരുങ്ങി കഴിഞ്ഞെന്ന് സൈനിക വക്താക്കള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്റെ സൈനിക ശേഷി പൂര്‍ണമായും തകര്‍ക്കുകയാണ് കരയുദ്ധത്തിലെ ദൗത്യം.

ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ദുരിതമുനമ്പായി ഗാസ മാറി. ഗാസ മുനമ്പിലെ ആശുപത്രികളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം നാളെയോടെ തീരുമെന്നാണ് ആരോഗ്യമന്ത്രി മായ് കായ്‌ല വ്യക്തമാക്കുന്നത്. വൈദ്യുതി നിലച്ച നിമിഷം മുതല്‍ ആശുപത്രികളിലെ സാഹചര്യം ദാരുണമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഗാസയില്‍ ഇസ്രയേല്‍ നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണം ഉയരുന്നുണ്ട്. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചിരിക്കുന്നത്. ഇസ്രയേലിലും ഗാസയിലും യുദ്ധകുറ്റങ്ങള്‍ നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി.

ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ കുടിയേറ്റ നഗരമായ അഷ്‌കലോണില്‍ ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. അഷ്‌കലോണില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കുടിയേറ്റക്കാര്‍ക്ക് ഹമാസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനില്‍ ഇസ്രയേല്‍ ഷെല്ലിങ്ങില്‍ മൂന്ന് ലെബനന്‍ ഷിയാ ഗ്രൂപ്പ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള വ്യക്തമാക്കി. ലെബനന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ രണ്ട് പലസ്തീന്‍ യോദ്ധാക്കളും ഇസ്രയേല്‍ കമാന്‍ഡറും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നമ്പറുകള്‍

1800118797 (ടോൾ ഫ്രീ)

+91-11 23012113

+91-11-23014104

+91-11-23017905

+919968291988

മന്ത്രാലയം പങ്കുവെച്ച ഇ-മെയിൽ: situationroom@mea.gov.in
ടെൽ അവീവിലെ ഇന്ത്യൻ എംബസിയും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഇ-മെയിലും സജ്ജമാക്കിയിട്ടുണ്ട്.

+972-35226748

+972-543278392

ഇ-മെയിൽ‌: cons1.telaviv@mea.gov.in

കൂടാതെ പലസ്തീൻ ന​ഗരമായ റമല്ലയിലെ ഇന്ത്യയുടെ പ്രതിനിധി ഓഫീസും 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ പങ്കുവെച്ചിട്ടുണ്ട്.

+970-592916418 (വാട്സ്ആപ്പ് ലഭ്യം)

ഇ-മെയിൽ: rep.ramallah@mea.gov.in

ഇസ്രയേൽ-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ​ഗാസയിലേക്കുളള വെളളം, ഭക്ഷണം, ഇന്ധനം, മെഡിസിൻ എന്നിവ ഇസ്രയേൽ നിർത്തലാക്കിയിട്ടുണ്ട്.‌ യുദ്ധത്തിൽ 1200 പേർ കൊല്ലപ്പെടുകയും 2700 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കരയുദ്ധം ഏത് നിമിഷവും ആരംഭിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group