Join News @ Iritty Whats App Group

ഓ​ൺലൈ​ൻ ത​ട്ടി​പ്പി​ൽ കു​റു​മാ​ത്തൂ​ർ‌ സ്വ​ദേ​ശി​യു​ടെ 2.25 ല​ക്ഷം ന​ഷ്ട​മാ​യി; അന്വേഷണം ആരംഭിച്ച് പോലീസ്


ത​ളി​പ്പ​റ​മ്പ്: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ കു​റു​മാ​ത്തൂ​ര്‍ പൊ​ക്കു​ണ്ട് സ്വ​ദേ​ശി​യു​ടെ 2,22,400 രൂ​പ ന​ഷ്ട​മാ​യി. ടി.​വി.​രാ​മ​ച​ന്ദ്ര​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.

കോ​മ​ണ്‍ സ​ര്‍​വീ​സ് സെ​ന്‍റ​ർ​ഹെ​ല്‍​പ്പ് ഡെ​സ്‌​ക്കാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന മൊ​ബൈ​ല്‍ ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

കു​റു​മാ​ത്തൂ​ര്‍ കേ​ര​ളാ ഗ്രാ​മീ​ണ്‍ ബാ​ങ്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് 1,74,000 രൂ​പ​യും 13 ന് 36,800 ​രൂ​പ​യും അ​ജ്ഞാ​ത​ൻ പി​ൻ​വ​ലി​ച്ചെ​ന്നാ​ണ് പ​രാ​തി. ത​ളി​പ്പ​റ​ന്പ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ട​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group