തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിയുടെ 2,22,400 രൂപ നഷ്ടമായി. ടി.വി.രാമചന്ദ്രനാണ് പണം നഷ്ടപ്പെട്ടത്.
കോമണ്‍ സര്‍വീസ് സെന്റർഹെല്പ്പ് ഡെസ്ക്കാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്.
കുറുമാത്തൂര്‍ കേരളാ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് ഒക്ടോബര്‍ പത്തിന് 1,74,000 രൂപയും 13 ന് 36,800 രൂപയും അജ്ഞാതൻ പിൻവലിച്ചെന്നാണ് പരാതി. തളിപ്പറന്പ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment