ന്യൂഡല്‍ഹി: ഹമാസ് -ഇസ്രയേല്‍ ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ ഇസ്രയേലിലേക്കുളള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.
18000 ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രയേലിലുണ്ടെന്നാണ് കണക്ക്. മുതിര്‍ന്നവരെ ശുശ്രൂഷിക്കുന്ന കെയര്‍ഗിവര്‍ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിര്‍മാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയര്‍ഗിവര്‍മാരായി എത്തിയരില്‍ ഭൂരിഭാഗവും മലയാളികളാണ്. ടെല്‍ അവീവ് ,ബെര്‍ഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാര്‍ ഏറെയുളളത്. ഇവര്‍ക്കു പുറമെ ഇന്ത്യന്‍ വംശജരായ 85000 ജൂതരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു.
إرسال تعليق