Join News @ Iritty Whats App Group

ആന്ധ്രാ ട്രെയിൻ അപകടം: മരണസംഖ്യ 14 ആയി, 12 ട്രെയിനുകൾ റദ്ദാക്കി


 ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ തീ​വ​ണ്ടി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14ആ​യി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്‍റെ ലോക്കോ പൈലറ്റും ​ഗാർഡും മരിച്ചവരിൽ ഉൾപ്പെടുന്നു. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ട്രാ​ക്ക് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​പ്പോ​ഴും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്12 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. 15 ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യും ഏ​ഴ് ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യും ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അറിയിച്ചു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 2 ല​ക്ഷം രൂ​പ വീ​ത​വും സം​സ്ഥാ​ന​ത്ത് നി​ന്ന് ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ​എ​സ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി നി​ർ​ദ്ദേ​ശം ന​ൽ​കി. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​വും സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7 മ​ണി​യോ​ടെ റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. തുടർന്ന് പാസഞ്ചറിന്‍റെ മൂ​ന്ന് ബോഗികൾപാ​ളം തെ​റ്റു​ക​യും ചെ​യ്തു. ഈ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്. ട്രെ​യി​ൻ ന​മ്പ​ർ 08532 (വി​ശാ​ഖ​പ​ട്ട​ണം-​പാ​ലാ​സ പാ​സ​ഞ്ച​ർ), 08504 (വി​ശാ​ഖ​പ​ട്ട​ണം-​രാ​യ​ഗ​ഡ പാ​സ​ഞ്ച​ർ സ്‌​പെ​ഷ്യ​ൽ) എ​ന്നി​വ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group