തിരുവനന്തപുരം: നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്താൻ ഇനിമുതൽ മാലിന്യ സംസ്കരണത്തിനുള്ള ഫീസ് അടയ്ക്കണം. മൂന്ന് ദിവസം മുൻപെങ്കിലും പരിപാടി സംബന്ധിച്ച വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഫീസിന്റെ നിരക്ക് തദ്ദേശ സ്ഥാപങ്ങൾക്ക് തീരുമാനിക്കാമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പൊതുപരിപടികൾക്കും ഇത് ബാധകമാണ്. മാലിന്യം വലിച്ചെറിയുന്നവർക്കുള്ള പിഴത്തുകയും വർധിപ്പിച്ചു. കർശന നിയമനടപടികൾ ഉറപ്പാക്കുന്ന നിയമഭേദഗതി ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമമാകും. അംഗൻവാടി ഒഴികെയുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലും മിനി എംസിഎഫുകൾ ഉടൻ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു
100ൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടികള്‍ ഇനി തദ്ദേശസ്ഥാപനങ്ങളിൽ അറിയിക്കണം,മാലിന്യനിർമാർജനത്തിന് ഫീസടക്കണം
News@Iritty
0
إرسال تعليق