കര്‍ണാടകയിലെ പുത്തൂര്‍ പടുവന്നൂര്‍ വിലേജില്‍ കാസര്‍ഗോഡ് സ്വദേശിനിയെയും മകനെയും തോക്ക് ചൂണ്ടി കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ആറ് പേര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായത്. പിടിയിലായവർ കൊലപാതകം ഉൾപ്പെടെക നിരവധി കേസുകളില്‍ പ്രതികളാണ് . പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
വിട്‌ള പെരുവയല്‍ സ്വദേശി സുധീര്‍ മണിയാണി, ഇച്ചിലങ്കോട് പച്ചമ്പള സ്വദേശി രവി, പൈവളിക അട്ടഗോളി സ്വദേശി കിരണ്‍, സീതാംഗോളി ബാഡൂര്‍ സ്വദേശികളായ വസന്ത്, ഫൈസല്‍, കാസര്‍ഗോഡ് എടനാട് രാജീവ് ഗാന്ധി നഗര്‍ സ്വദേശി അബ്ദുള്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ പച്ചമ്പള രവി മംഗളൂരു താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കാഞ്ഞങ്ങാട് സ്വദേശി സുനിലാണ് കേസിലെ മുഖ്യപ്രതി.ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ബദിയഡുക്ക, നാരമ്പാടിയിലെ കസ്തൂരി റൈ, കര്‍ണ്ണാടക, സുള്ള്യപദവ് പുതുക്കാടി തോട്ടതുമൂലയിലെ താമസക്കാരനുമായ മകന്‍ ഗുരുപ്രസാദ് റൈ എന്നിവരാണ് ഇവരുള്‍പ്പെടുന്ന സംഘത്തിന്റെ അക്രമത്തിനിരയായത്.സെപ്റ്റംബര്‍ 10 ന് പാതിരാത്രിയില്‍ മുഖംമൂടി ധരിച്ചെത്തി, കമ്പിപ്പാര ഉപയോഗിച്ച് മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന് കസ്തൂരിറൈയെയും മകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിടുകയായിരുന്നു. അലമാരയുടെ താക്കോല്‍ കൈക്കലാക്കി 15 പവന്‍ സ്വര്‍ണ്ണം, അരലക്ഷം രൂപ, ടോര്‍ച്ച്, ബൈക്കിന്റെ താക്കോല്‍ എന്നിവ കൈക്കലാക്കി പുലര്‍ച്ചെയോടെയാണ് സംഘം മടങ്ങിയത്.
ഗുരുപ്രസാദ് റൈയുടെ മൊബൈല്‍ ഫോണ്‍ കൊള്ളസംഘം വെള്ളത്തില്‍ ഇടുകയും ചെയ്തിരുന്നു. നേരം പുലര്‍ന്നതിനു ശേഷമാണ് സംഭവം പുറം ലോകം അറിഞ്ഞത്. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു,കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം.കഴിഞ്ഞ ദിവസം അന്വേഷണ സംഘം സീതാംഗോളി ബാഡൂരില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഒരു യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായ ആറ് പ്രതികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.
إرسال تعليق