ബ്രസൽസ്: ഇന്ത്യയിൽ ജനാധിപത്യ സംവിധാനങ്ങൾക്കുനേരെ സന്പൂർണമായ ആക്രമണം നടക്കുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ജനാധിപത്യക്രമത്തെ ശ്വാസംമുട്ടിക്കുന്ന ഇത്തരം നടപടികളിൽ യൂറോപ്യൻ യൂണിയൻ കേന്ദ്രങ്ങൾപോലും ആശങ്ക പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ പര്യടനത്തിനിടെ ബെൽജിയം തസ്ഥാനമായ ബ്രസൽസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്ൻ പ്രശ്നത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനൊപ്പമാണു പ്രതിപക്ഷമെന്നും രാഹുൽ പറഞ്ഞു.
ജി 20 സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതു നല്ലകാര്യമാണെന്നു പറഞ്ഞ രാഹുൽ ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രപതി സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് പ്രതിപക്ഷത്തെ അവഗണിച്ചതിനെ വിമർശിക്കുകയും ചെയ്തു.
കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തത് ഒരു തരത്തിലും നീതീകരിക്കാനാവില്ല. “രാജ്യത്തെ 60 ശതമാനം ജനങ്ങളുടെയും നേതാവിനെ ബിജെപി അത്താഴവിരുന്നിലേക്ക് പരിഗണിക്കുന്നില്ല.
പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഇതിനായി അവരെ പ്രേരിപ്പിച്ചതെന്താണെന്ന് ജനങ്ങൾ ചിന്തിക്കണം’ -രാഹുൽ പറഞ്ഞു.
إرسال تعليق