ഇരിട്ടി: നഗരസഭ വീട് നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ് കൗൺസിലന്മാർ കൗൺസിൽ യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി കൗൺസിൽ യോഗം ബഹിഷ്കരിച്ചു. സ്ക്വയർ മീറ്ററിന് 7 രൂപയുണ്ടായിരുന്ന വീട് നികുതി 50 ശതമാനത്തിനടുത്ത് വർദ്ധിപ്പിച്ച് പത്ത് രൂപയാക്കിയതിലുള്ള പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പൊതുജനങ്ങളുടെ പ്രതിഷേധം പരിഗണിക്കാതെ ജനങ്ങളുടെ മേൽ അന്യായമായ അധിക നികുതി വർദ്ധനവ് വരുത്തുന്നതിനെതിരെയാണ് പ്രതിഷേധം രേഖപ്പെടുത്തിയ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. കൗൺസിലർമാരായ പി.കെ. ബൽക്കീസ്, വി.ശശി, സമീർ പുന്നാട്, വി.പി.റഷീദ്, പി ബഷീർ,അബ്ദുൽ ഖാദർ കോമ്പിൽ , എൻ.കെ. ഇന്ദുമതി, ടി.കെ.ഷരീഫ, എം.കെ നജ്മുന്നിസ, സാജിദ ചൂര്യോട് എന്നിവർ നേതൃത്വം നൽകി.
ഇരിട്ടി നഗരസഭ വീട് നികുതി വർദ്ധനവ്; യു.ഡി.എഫ് കൗൺസിലന്മാർ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി
News@Iritty
0
إرسال تعليق