ഇരിട്ടി: വയനാട് തലപ്പുഴയിലെ വനം വകുപ്പ് ഓഫീസിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ആറളം,അയ്യൻകുന്ന്, കൊട്ടിയൂര്‍ മേഖലകളിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.
വാളത്തോട്, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള ചെറുടൗണുകളില്‍ സംഘം ആയുധങ്ങളുമായി എത്തി പ്രകടനം നടത്തുകയും ആറളം ഫാമിലെ ആദിവാസികളുടെയും തൊഴിലാളികളുടെയും പ്രശ്‌നം ഉയര്‍ത്തി പോസ്റ്റര്‍ പതിക്കുകയും ചെയ്തു. സംഘത്തില്‍ 11 അംഗങ്ങള്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്. ഇവര്‍ രണ്ട് സംഘമായാണ് വിവിധ സ്ഥലങ്ങളില്‍ എത്തിയിരുന്നത്. കഴിഞ്ഞ മാസം കീഴ്പള്ളി വിയറ്റ്‌നാമില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തില്‍ 11 പേര്‍ ഉണ്ടായിരുന്നു. സി.പി. മൊയ്തീന്‍റെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ ജിഷ, രമേശ്, സന്തോഷ്, സോമൻ എന്നിവര്‍ക്ക് പുറമെ അന്ധ്ര സ്വദേശിനി കവിത, വിക്രംഗൗഡ, മനോജ്, സുരേഷ് എന്നിവരെയും പോലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും രണ്ടുപേരെക്കുറിച്ച് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.
إرسال تعليق