സംസ്ഥാന വ്യാപകമായി കുട്ടികൾ കൃഷ്ണവേഷം കെട്ടി നാടെങ്ങും ശോഭായാത്രകളില്‍ അണിനിരക്കുമ്പോൾ അവനും ഒരു ആഗ്രഹം. പിന്നെ ഒന്നും നോക്കിയില്ല ഉണ്ണിക്കണ്ണന്റെ വേഷത്തിൽ ഏഴ് വയസുകാരനെ ഒരുക്കി ഉമ്മ. കോഴിക്കോട് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന മഹാശോഭായാത്രയിൽ ഉണ്ണിക്കണ്ണന്റെ വേഷമിട്ട് വീല്‍ചെയറിലിരുന്ന് മോഹം നിറവേറ്റുകയായിരുന്നു ഭിന്നശേഷിക്കാരനായ മുഹമ്മദ് യഹ്യ.
തലശ്ശേരി സ്വദേശിയായ യഹിയ അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളര്‍ന്ന് ചികിത്സയ്ക്ക് എത്തിയതാണ് കോഴിക്കോട്. പിന്നാലെ കൃഷ്ണനാവണമെന്ന ആഗ്രഹം യഹ്യ പറയുന്നത്. തുടർന്ന് ഉമ്മുമ്മ ഫരീദയ്‌ക്കൊപ്പം യഹ്യ വീല്‍ ചെയറില്‍ കൃഷ്ണനായി എത്തി. അസുഖം മാറിയാല്‍ കൃഷ്ണനായി നടന്ന് പോകണമെന്ന ആഗ്രഹവും യഹിയ പങ്കുവച്ചു.
إرسال تعليق