Join News @ Iritty Whats App Group

''സര്‍ക്കാര്‍ നല്‍കുന്ന ബഹുമാനത്തെ വികലമായി ചിത്രീകരിക്കരുത്''; പ്രസ്താവന പിന്‍വലിച്ച് അലന്‍സിയര്‍ മാപ്പ് പറയണമെന്ന് മന്ത്രി സജി ചെറിയാന്‍

സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നടന്‍ അലന്‍സിയര്‍ നടത്തിയതെന്ന് മന്ത്രി സജി ചെറിയാന്‍. പ്രസ്താവന പിന്‍വലിച്ച് അലന്‍സിയര്‍ മാപ്പ് പറയണമെന്ന് സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ബഹുമാനത്തെ വികലമായി ചിത്രീകരിക്കരുതെന്നും അലന്‍സിയറിനുള്ള മറുപടി വേദിയില്‍ തന്നെ പറയണമെന്ന് കരുതിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം അലന്‍സിയര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ആവര്‍ത്തിക്കുകയാണ്. അവാര്‍ഡ് നല്‍കുന്നത് ലെസ്ബിയന്‍ പ്രതിമകളാണെന്ന് അലന്‍സിയര്‍ പറഞ്ഞു. ഒരു ആണ്‍ പ്രതിമ കിട്ടിയിരുന്നെങ്കില്‍ കുട്ടികള്‍ ഉണ്ടാകുമായിരുന്നു. ഇത് ഒരു ഗുണവുമില്ല. സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് നീതികേടുണ്ട് എന്നും താരം പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങിനിടെ താന്‍ പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മാപ്പ് പറയില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും തെറ്റ് ചെയ്യാത്ത കാര്യത്തിന് മാപ്പ് പറയേണ്ട കാര്യമില്ലായെന്നും താരം പറഞ്ഞു.അലന്‍സിയറുടെ വിവാദ പരാമര്‍ശം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെയായിരുന്നു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍ രൂപത്തിലുള്ള പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞു. അപ്പന്‍ എന്ന ചിത്രത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു വിവാദ പരാമര്‍ശം.

Post a Comment

أحدث أقدم
Join Our Whats App Group