ചെന്നൈ: ബിജെപി തന്റെ പ്രസ്താവന വളച്ചൊടിക്കുകയാണെന്നും അത് അവര്‍ക്ക് പണ്ടുമുതലുള്ള പണിയാണെന്നും വിമര്‍ശിച്ച് ഡിഎംകെയുടെ യുവനേതാവ് ഉദയനിധി സ്റ്റാലിന്‍. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും തനിക്കെതിരേ അവര്‍ എന്തു കേസ് എടുത്താലും നേരിടാന്‍ തയ്യാറാണെന്നും താരം പറഞ്ഞു. സനാതന ധര്‍മ്മത്തെ വിമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നതായും പറഞ്ഞു.
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് ഇപ്പോഴും പറയുന്നു. ഇനിയും ഇത് തുടര്‍ച്ചയായി പറയും. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി പറയുന്ന കാര്യമാണ് കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത്. എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസുകാരെ മുഴുവന്‍ കൊല്ലണമെന്നാണോയെന്ന് ഉദയനിധി ചോദിച്ചു. സനാതനം എന്നാല്‍ ഒന്നും മാറേണ്ടതില്ല എന്നാണ്. എന്നാല്‍ ദ്രാവിഡ മോഡലിലേക്ക് മാറണമെന്ന് താന്‍ ആഹ്വാനം ചെയ്യുന്നു. എല്ലാവര്‍ക്കും തുല്യത വേണം എന്നതാണ് താന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും ഉദയാനിധി സ്റ്റാലിന്‍ പറഞ്ഞു.
ഒരു കുലം ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം. ബിജെപി തന്റെ പ്രസ്താവനയെ വളച്ചൊടിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. തനിക്കെതിരേ എന്തു കേസ് ബിജെപി കൊടുത്താലും നേരിടാന്‍ തയ്യാറാണെന്നും പറഞ്ഞു. ഡെങ്കിപ്പനി, മലമ്പനി പോലെയുള്ള രോഗങ്ങളെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് സനാതന ധര്‍മ്മമെന്നും അത് സാമൂഹിക നീതിയ്ക്ക് എതിരാണെന്നും നേരത്തേ ഉദയാനിധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. നടന്റെ പ്രസ്താവന ഹിന്ദുമതത്തിന് എതിരാണെന്ന് ആരോപണവുമായി ബിജെപി രംഗത്ത് വന്നിരുന്നു. 80 ശതമാനത്തോളം വരുന്ന ഇന്ത്യയിലെ ജനങ്ങളെ കൊല്ലാനുള്ള ആഹ്വാനമായിരുന്നു ഉദയാനിധി സ്റ്റാലിന്റേത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
إرسال تعليق