Join News @ Iritty Whats App Group

നിപ; കണ്ടെയ്ന്‍മെന്റ് സോണില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കില്ല, മാസ്‌ക് നിര്‍ബന്ധം, പ്രവര്‍ത്തനാനുമതി ആവശ്യ സാധന വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മാത്രം



നിപ ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചട്ടുണ്ട്.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അകത്തേക്കോ പുറത്തേക്കോ യാത്ര അനുമതിയില്ല. പ്രവേശനം ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയും. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണമുണ്ട്. പ്രവര്‍ത്തനാനുമതി ആവശ്യ സാധന വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മാത്രമായിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ 5 മണി വരെയാണ്. ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിയന്ത്രണം ബാധകമല്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാസ്‌കും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാണ്.

കണ്ടെയ്ന്‍മെന്റ് സോണില്‍ സ്‌കൂളുകളും അങ്കണവാടികളും തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതിന് പുറമെ, ബാങ്കുകള്‍,സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. വില്ലേജ്, തദ്ദേശ സ്വയംഭരണ ഓഫിസുകളില്‍ മിനിമം ജീവനക്കാര്‍ക്ക് മാത്രമാണ് അനുമതി.
ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 1, 2, 3, 4, 5, 12, 13, 14, 15
മരുതോങ്കര ഗ്രാമപഞ്ചായത്ത് 1, 2, 3, 4, 5, 12, 13, 14
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 1, 2, 20
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 3, 4, 5, 6, 7, 8, 9, 10
കായക്കൊടി ഗ്രാമപഞ്ചായത്ത് 5, 6, 7, 8, 9
വില്യപ്പളളി ഗ്രാമപഞ്ചായത്ത് 6, 7
കാവിലുംപാറ ഗ്രാമപഞ്ചായത്ത് 2,10,11,12,13,14,15,16

Post a Comment

أحدث أقدم
Join Our Whats App Group