കൊല്ലം: കൊല്ലം അഞ്ചലില്‍ വളര്‍ത്തുകോഴികള്‍ അയല്‍ വീട്ടില്‍ കയറതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മില്‍ സംഘര്‍ഷം. അക്രമത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍ത്തോട്ടം പ്ലാവിള പുത്തന്‍വീട്ടില്‍ നളിനിയുടെ ഇടതുകൈ ആണ് ഒടിഞ്ഞത്. ഇവരെ സമീപത്തെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ അയല്‍വാസി സാറാമ്മയാണ് കൈ അടിച്ചൊടിച്ചതെന്ന് നളിനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നളിനിയുടെ വീട്ടില്‍ വളര്‍ത്തുന്ന കോഴികള്‍ അയല്‍വാസിയായ സാറാമ്മയുടെ പുരയിടത്തില്‍ കയറി കൃഷികളും മറ്റും നശിപ്പിക്കുന്നത് പതിവായിരുന്നുവത്രേ. ഇതിനെ തുടര്‍ന്ന് ഇരുവീട്ടുക്കാരും തമ്മില്‍ പതിവായി വഴക്കിടാറുണ്ടെന്നാണ് നാട്ടുക്കാര്‍ പറയുന്നത്.
ബുധനാഴ്ച്ച രാവിലെ പത്തോടെ നളിനിയുടെ കോഴികള്‍ സാറാമ്മയുടെ പുരയിടത്തില്‍ വീണ്ടും കയറിയതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും നളിനിയുടെ ഇടതുകൈ സാറാമ്മ വടികൊണ്ട് അടിച്ചൊടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
إرسال تعليق