നിപാ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്ക പട്ടിക ഇനിയും ഉയര്‍ന്നേക്കാമെന്ന് അദേഹം പറഞ്ഞു. നിപ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. നിലവില്‍ വ്യാപനം ഇല്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കി. 1286 പേരാണ് ഇതുവരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള കുട്ടികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കും.
സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നത്. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഫെബ്രുവരി ഒമ്പതിനായിരുന്നു ഒടുവില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.
إرسال تعليق