Join News @ Iritty Whats App Group

കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂർ: കണ്ണൂര്‍ എടക്കാടിൽ വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. അക്രമത്തിൽ ഗുരുതര പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം.

സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ സാബിറയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൂത്തുപറമ്പ് സ്വദേശിയാണ് സാബിറയെ വെട്ടിയതെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group