Join News @ Iritty Whats App Group

ചികിത്സയ്ക്കെത്തിയ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ


കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. തലേശിര ജനറലാശുപത്രിയിലാണ് സംഭവം. 15 വയസുള്ള ആൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ് ആൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ സഹായത്തോടെ പിടികൂടി തലശേരി പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പനിക്ക് ചികിത്സ തേടിയെത്തിയ ആൺകുട്ടി ഡോക്ടറെ കാണാനായി ഇരിക്കുമ്പോഴാണ് സംഭവം. ബാത്ത് റൂമിലേക്ക് പോകുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന റമീസ് ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ ബഹളം കേട്ട് മറ്റുള്ളവർ ഓടിയെത്തി റമീസിനെ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയായിരുന്നു.

നേരത്തെ പാലക്കാട്ട് പതിനഞ്ചുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ പൊലീസ് പിടികൂടിയിരുന്നു. പട്ടാമ്പി-എടപ്പാൾ റൂട്ടിൽ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖാണ്‌ (48) പൊലീസിന്റെ പിടിയിലായത്.

ബസിൽവെച്ച് നടന്ന അതിക്രമത്തെക്കുറിച്ച് പെൺകുട്ടി സ്കൂളിലെത്തി അധ്യാപകരോട് പറയുകയായിരുന്നു. അധ്യാപകർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അബ്ദുൾ റസാഖിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group