Join News @ Iritty Whats App Group

പാലോട്ടുപള്ളി മഖാം ഉറൂസ് നാളെ മുതൽ


മട്ടന്നൂർ | പാലോട്ടുപള്ളി മഖാം ഉറൂസും നബിദിന ആഘോഷവും 16 മുതൽ 27 വരെ വിവിധ പരിപാടികളോടെ നടത്തും. 16-ന് രാവിലെ 8.30-ന് അറക്കൽ അബ്ദുറസാഖ് ദാരിമി പതാക ഉയർത്തും. രാത്രി 7.30-ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും.

ഉമൈർ ദാരിമി വെള്ളായിക്കോട് പ്രഭാഷണം നടത്തും. തുടർന്ന് വിവിധ ദിവസങ്ങളിലായി അൻവർ മുഹിയുദീൻ ഹുദവി ആലുവ, അബൂബക്കർ സിദ്ദീഖ് അസ്ഹരി, മുസ്തഫ ഹുദവി ആക്കോട് തുടങ്ങിയവർ പ്രഭാഷണം നടത്തും. 24-ന് രാവിലെ എട്ടിന് മദ്രസ വാർഷിക സമ്മേളനം നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group