കണ്ണൂർ: പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് വിലങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്ക്.
വിലങ്ങാട് സ്വദേശി സജി തോമസ്, ഭാര്യ റെജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമുള്ളതല്ല. കാസര്‍ക്കോട്ടെ വീട്ടില്‍ നിന്നും നാദാപുരം വിലങ്ങാടേക്കുള്ള യാത്രയിലായിരുന്നു ദമ്പതികള്‍. ജീപ്പ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
കൊളവല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനും ടി. പി. ജി. എം മെമ്മോറിയല്‍ യൂപി സ്‌കൂളിനും ഇടയ്ക്കുള്ള വളവില്‍ നിന്നും ജീപ്പ് നിയന്ത്രണം തെറ്റി സമീപത്തെ നീളപ്പറമ്പത്ത് കുഞ്ഞമ്മദിന്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
إرسال تعليق